മാമ്പഴമെവിടെ

ഷൈനി കെ.പി


കാലം എത്ര കൊഴിഞ്ഞു പോയാലും,
തെക്കേ തൊടിയിൽ പന്തലായി നിന്ന നീയും
ബാല്യത്തിലെകളിക്കൂട്ടുകാരി,
നിറയെ പൂത്തു നിൽക്കും നിന്റെ ചന്തവും കണ്ടു രസിച്ചു
ഉണ്ണിമാങ്ങയായി നിന്നതിൽ പിന്നെ കല്ലെറിഞ്ഞു കളിച്ച നാളുകൾ,പഴുത്തു പാകമായപ്പോൾ
വീശിയടിച്ച കാറ്റിൽ തുരു തുരെ വീണപ്പോൾ
നിൻ മുന്നിൽ എന്നോടൊത്ത് മത്സരിച്ചോടിയെത്തിയ
സഖിമാരും,കാക്കപ്പെണ്ണും, കുറുക്കച്ചാരും,നായക്കൂട്ടങ്ങളും,
പുലരുവാൻ കാത്തിരുന്നതെത്ര രാവുകൾ?
മഴ പെയ്യും പോൽ വീഴും നിന്നെ കാണാൻ
പൂക്കൾവിതറിയപോലുണ്ടാവും.
മനുഷ്യർ തൻ വികൃതിയിൽ
ആ മൂവാണ്ടൻ മാവും നിലം പതിച്ചു.
ഓർമ്മയിലെ ചില്ല് കൂട്ടിൽ വിളങ്ങിടുന്നു മൂവാണ്ടൻ മാവും,
മധുരിക്കുന്ന ബാല്യകാലവും.


FacebookWhatsApp