ഏകാന്തതയിൽകൂട്ടായി തിരമാലകൾക്കപ്പുറം
ചിന്തകൾഹൃദയത്തിൽ
അലതല്ലിടുന്നതും,
മനതാരിൽഓർമ്മകളുടെ
പൂമഴനിർത്താതെപെയ്തിടുമ്പോൾ നഷ്ടസ്നേഹത്തിന്റെ നീറ്റലടക്കുവാൻകഴിയാതെ
പിടയുന്നു ഞാനും.
തിരിച്ചറിയാതെപോയവർക്കും തിരിച്ചറിവ് കാലം നൽകിടുമെന്നതും
പ്രപഞ്ച സത്യം.
കാലയവനികയ്ക്കുള്ളിൽ
മാഞ്ഞു പോയവരെന്നും
എന്നിലെ അവസാനശ്വാസം
വരെകുടികൊള്ളുന്നതെന്നുമെന്നുള്ളിൽ,
അവർക്കാത്മശാന്തിക്കായി
പ്രാർത്ഥിക്കുന്നതെന്നും
ശ്രീകോവിലിന് മുന്നിലായി.
ഒറ്റയ്ക്കിരിക്കും നേരങ്ങളിൽ
ആഴിതൻ സൗന്ദര്യത്തിൽ
മയങ്ങിടാൻകൊതിച്ചതെത്രയോ ദിനങ്ങൾ,
കണ്ണെത്താ ദൂരത്തിൽ നിന്റെ
നീലിമയെന്റെ മനസ്സിൽ തീർത്തതാത്മാശാന്തി.
അറിയുന്നു ഞാൻ ഈ ഭൂവിലാരും ഒറ്റയ്ക്കല്ല കൂട്ടിനായി സൃഷ്ടിച്ചതോ പരകോടി ജീവനുകൾ,
ദേവരാഗലയത്തിലെന്നെ
ലയിപ്പിച്ചതോ സംഗീതത്തിൻ
മാസ്മരികത.
എന്തിനിന്നെറിയാതെ ഞാനുമീ വഴിത്താരയിൽ
മൂകമായി വിദൂരതയിലേതോ കിളിയുടെ പാട്ടിന്റെ മാസ്മരികതയിൽ
ലയിച്ചിടുന്നു.