പ്രണയഹത്യ

ഷൈനി കെ.പി


നിറമുള്ള ജീവിതസ്വപ്നങ്ങളിൽ
കൂരിരുൾ പടരുന്ന നിമിഷങ്ങളിൽ,

ഈ യാത്രനിലച്ചെന്ന
ചിന്തകളിൽ
സ്വന്തബന്ധങ്ങളെയെല്ലാം
വലിച്ചെറിഞ്ഞും,

മരണത്തെകൂട്ട്പിടിക്കുന്നതും
അഗ്നിപോൽ ഹൃദയത്തിൽ
പടരുന്ന,

വ്യർത്ഥമോഹങ്ങളുടെ ചാമ്പൽകൂമ്പാരത്തിന്നിരകളോ?

ചപല വികാരങ്ങളെ അകതാരിൽ ചേർത്ത്ജീവൻ
കുരുതി കൊടുക്കുന്ന യൗവനം.

സ്വപ്നാടനമല്ലിത് ലോലവികാരങ്ങൾ കദനത്തിലേക്കുള്ള യാത്രയെന്ന് തിരിച്ചറിയാതെ
പോവുന്നതും,

തോരാത്ത കണ്ണീരിൽ ആഴ്‌ന്നു പോവുന്നൊരു ബാക്കിപത്രം.

സങ്കല്പ ലോകത്തിലെ മായാവിലാസങ്ങളല്ലിത്, കിനാവുകൾക്കും, വികാരങ്ങൾക്കുമപ്പുറമാണ്
യഥാർത്ഥ ജീവിതമെന്ന് മറക്കാതിരിക്കുവിൻ സോദരങ്ങളേ.


FacebookWhatsApp