പുസ്തകത്താളുകൾ

ഷൈനി കെ.പി


പുതുപുത്തനറിവുകൾ
നേടിടാം പുസ്തക താളിൽ
കോർത്തൊരു അക്ഷര മാലയിലൂടെ,
അകതാരിലെ കൂരിരുൾ
നീക്കി, വെളിച്ചം പരത്തിടുന്നു.
ഹൃദയത്തിൽ ചേർത്തു പിടിക്കും പുസ്തകങ്ങൾ
അറിവിന്നുറവയായിടുന്നു.
ഉയരങ്ങൾ കീഴടക്കാം പുസ്തക പുഴുവായി മാറിടുകിൽ,
അറിവുകൾ ജീവിത
വഴിത്താരയിൽ വെളിച്ചത്തിൻ
നാളമായിടുന്നു,
ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകീടും.
കൂട്ട് കൂടിടാംപുസ്തകങ്ങളോടായി ഒരിക്കലും ചതിക്കാത്ത കൂട്ടുകാരൻ.
വിവിധ മേഘലകളിലേക്കുള്ള വാതിലുകൾ തുറന്നിടുന്നു.വായനയിലൂടെ
കണ്ടെത്താം പല വഴികൾ,
ഏത് വേദനയും മായ്ച്ചിടും,
പുസ്തകതാളുകൾ തരുന്ന അറിവിലൂടെ,ജയിച്ചിടാം!!!!!
ഈ ഉലകിൽ!!!!!!
നല്ലതും, മോശവുംതിരിച്ചറിഞ്ഞീടുവിൻ വായനയിലൂടെ,
മനുഷ്യ മസ്തിഷ്ക്കത്തിന് പോഷണമായിടുന്നു പുസ്തകവായന..
ഈ ലോകം ചുറ്റും കറങ്ങിടാം പുസ്തക വായനയിലൂടെ.
ഒരിക്കലും മരണം ഇല്ലാത്തതിവിടെ പുസ്തകങ്ങൾക്ക് മാത്രം.


FacebookWhatsApp