പുഴ പറയാതിരുന്നത്

ഷൈനി കെ.പി


സംഗീത താളലയത്തിലൊഴുകിയിരുന്ന പുഴയെ?

നീ പറയാതിരുന്ന നിൻ മൊഴികൾ ഞാനറിയുന്നു,
നിന്നൊഴുക്കിലും മങ്ങലേല്പിച്ചു

ഗൃഹാതുരത്വത്തിൻ നാളുകൾ
വിതച്ചു,
വിണ്ടു കീറി കിടക്കുന്നത്
കാണുന്ന നേരം

ഓർത്തു
പോവുന്നു, നിൻ മാറിൽ
കൂട്ടരുമൊത്ത് നീന്തി തുടിച്ച
നാളുകൾ,

നിന്റെ നോവിന്റെ വിങ്ങലിൽ നീ പറയാതിരുന്ന
നിൻ മൊഴികൾ എൻ ഹൃദയത്തിലും വിങ്ങുന്ന
വേദനയായിടുന്നു,

നിൻ ചിലമ്പൊലി നാദം
എൻ കാതോരത്തിലും
മായാതെ അലതല്ലിടുന്നു.

പക്ഷി മൃഗാതികൾ നിന്നിൽ ആർത്തുല്ലസിക്കുന്നത് മിഴികൾക്ക് പോലും കൗതുകമായ കാഴ്ച്ചകൾ,

ദാഹജലത്തിനായി കാതങ്ങൾ ക്കകലേക്ക് പോയിടുന്നതും
വേദനാജനകം.

സുഖങ്ങൾ തേടി
സർവ്വതും നശിപ്പിക്കും
മാനവൻ തൻ കുലം നരകത്തിൽ നിന്നും കരകയറാതെ തേങ്ങിടുന്നു.


FacebookWhatsApp