വീട്ടിലേക്കുള്ള വഴി

ഷൈനി കെ.പി


ആത്മബന്ധത്തിന്റെ ആർദ്രതയിൽ നിറയുന്നതോരോ സൗധവും,

ജീവിതത്തിനും, മൃത്യുവിനും
ഇടയിലുള്ള ഇടത്താവളത്തിൽ ഒത്തിരി
നേരം, ആദിത്യന്റെ ഉദയംമുതൽ ഉണരുന്നതോ ഒരു നൂറായിരം
പ്രതീക്ഷകളുമായി,

ആ വഴിയിലെ പുൽക്കളും
പൂക്കളും, കാറ്റിലോടിയെത്തും
പുഷ്പഗന്ധങ്ങളും, കൈകോർത്തു നടന്നുല്ലസിച്ച
പ്രിയകൂട്ടരും,ഗതകാല സ്മരണകൾഹൃദയത്തിലൂറും
മഞ്ഞു തുള്ളികളായി,

ചിന്തകൾ ചിലന്തിവലകളായി
കൂട് കൂട്ടിടുമ്പോൾ
മനസ്സ് പടിയിറങ്ങുന്നതോ
വഴിയോര കാഴ്ചകളിലെ
മാസ്മരികതയിൽ,

കുടുമ്പോൾ ഇമ്പമായിടുന്നതോ കുടുംബം
അതിലോരോ ഹൃദയത്തിലും
വിരിയുന്നതോ സ്നേഹത്തിൻ
വർണ്ണ പുഷ്പങ്ങൾ,

ആയുസ്സിന്റെ പകുതിയും
പാതി വഴിയിൽ പ്രവാസിയായി വീട്ടിനായി
കിനാവുകൾകണ്ട് കൊഴിഞ്ഞു പോവുന്നതെത്ര
പേരുണ്ടെന്നുള്ളതും യാഥാർഥ്യം.

അടർത്തി മാറ്റാൻ പറ്റിടാടാതെ ബന്ധിതമായതോ,
സർവ്വരുടെയും വിശ്വാസങ്ങൾ
ചേർത്തുവച്ചതോ വഴിയോരത്തെ തെളിനീരൊ ഴുകും
കാനനത്തിൻ നടുവിലൊരു പുണ്യക്ഷേത്രം.


FacebookWhatsApp