യേശുവിനായി

ഷൈനി കെ.പി


സഹനത്തിൽ നിന്നുയിർക്കൊണ്ട സ്നേഹസ്വരൂപനെ,
ലോകാദി നായകനെ..
കുരിശിൽ വേദനയാൽ പുളയുന്ന നേരവും,
പാരിലെ ജീവനായി പ്രാർത്ഥിച്ച യേശുനാഥാ..
ഉള്ളിലെ വേദനകൾ താങ്ങുവാകാനാവാതെ
കണ്ണീർ പെയ്തൊഴിയുന്ന നേരവും, കൈ തന്ന് കൂടെ
നിന്ന നിത്യ സത്യമല്ലേ നീ..
യേശുനാഥാ…
കാരുണ്യം ചൊരിയുന്ന ദൈവനാഥാ…
മരണത്തിലും നിന്നിലലിയാൻ
കാത്തിരിക്കുന്നു യേശു നാഥാ…

,


FacebookWhatsApp