സിന്ദൂരം

മുകേഷ് സി ബാല

എന്റെ തൂലികയാൽ
എഴുതാൻ കൊതിച്ചൊരു പ്രണയമായിരുന്നു നീ
എപ്പോഴൊക്കെയോ
അത് നീ അറിയണം
എന്നു ഞാൻ മോഹിച്ചു
എന്നാൽ വാക്കുകൾക്കു വേണ്ടി തിരയുകയായിരുന്നു
ഈ കാലമത്രയും
എല്ലാം ഒന്നുചേർന്നു വന്നപ്പോൾ
മറ്റൊരാളുടെ കൈകളാൽ സീമന്തരേഖയിൽ
നീ സിന്ദൂരം അണിഞ്ഞിരുന്നു


FacebookWhatsApp