വായിക്കുന്ന ഒരുവളെ
കല്യാണ० കഴിക്കരുത്
എന്തെന്നാൽ
അവൾ സ്വാതന്ത്ര്യ०
ആഗ്രഹിച്ചുപോവു०
എഴുതുന്നവളെ
ഒരിക്കലുമരുത്
അവൾ സ്വന്ത०
മുറി ആവശ്യപ്പെടു०
കവിത ഇഷ്ടപ്പെടുന്നവളെയു०
അരുത്
എന്തെന്നാൽ
അവൾ സ്വപ്ന० കണ്ടുകൊണ്ടിരിക്കു०
വരക്കുന്നവളെയു०
അരുതേ
അവൾ രാവു० പകലു०
തൻ്റെ അടുത്ത സൃഷ്ടിയെ കുറിച്ചുള്ള
ലോകത്തിലായിരിക്കു०
ചിന്തിക്കുന്നവളെ
ഒരിക്കലുമരുത്
അവൾ
ചോദ്യ० ചോദിച്ചുകൊണ്ടിരിക്കു०
ഇതൊന്നുമില്ലാത്തവളെ
കഴിച്ചാൽ അവൾ
നിഷേധങ്ങളെ ഗർഭ०ധരിച്ച്
പ്രസവിച്ചുകൊണ്ടിരിക്കു०
മോഹഭ०ഗങ്ങളുള്ള
കുഞ്ഞുങ്ങളെ