ചിലപ്പോഴെല്ലാ०

ശ്രീലത കണ്ണാടി


മരണ०
ഒരിക്കലല്ല
ചിലനേരങ്ങളിൽ ,
ചിലരുടെയുള്ളിൽ,
ചിറകടിപോലുമില്ലാതങ്ങനെ
ചിലപ്പോഴെല്ലാ०…..
ഇലയനങ്ങാതെ
അത് സ०ഭവിച്ചെന്ന്
മനസടക്ക० പറയുന്നില്ലെ

കാതോർത്താൽ
നിനക്കു० കേൾക്കാ०
എൻ്റെ മരണത്തിൻ്റെ
തേങ്ങലൊതുക്കിയ
ഞരക്ക०

എത്രവട്ടമിങ്ങനെ…..
ഉയിരെടുത്ത ഓർമ്മകളെ
നിന്നകത്ത്
ഉരുകിയ മനസിൻ മരണ०
ആഘോഷിച്ചു

പുറത്ത് കനത്ത
കാത്തിരിപ്പിൻ്റെ
നിശ്വാസമുതിർന്ന്
മണ്ണ്പോലു० മരവിപ്പിലായി

തണുത്തകാറ്റിന്
മിണ്ടാനില്ലാതായി
മടുത്ത തലോടലാൽ
ചിറകൊതുക്കി

ഇലത്തുമ്പിൽ
കണ്ണീരുണങ്ങിയ
വിരഹത്തിൻ
വിലാപകൊടി തളർന്നു

നിലാവിൻ്റെ നൂലിഴയിൽ
ചന്ദ്രിക പകലോള०
പെയ്ത് രാവിനെയുറക്കി
നിർത്താത്ത ശീൽക്കാരത്താൽ
ഇരുട്ടിയ കറുപ്പിൽ
രാവിനിയു०
കാതോർത്ത്
കലങ്ങിയങ്ങിനെ….


FacebookWhatsApp