ഈ വഴിയോരത്ത്
സ്വപ്നങ്ങൾക്ക് നിറങ്ങളും
ചാലിച്ച് മൗനമായി,
മലകളെ, പുഴകളെ,
സാഗരങ്ങളെ, വാനിനെ
കുസുമങ്ങളെ സ്നേഹിച്ചു
യാത്ര തുടരുന്നു,
കൂടെ നടന്നവർ, കൂട്ടായിരുന്നവർ, പ്രപഞ്ചത്തിലെ സർവ്വ ചരാ ചരങ്ങളും എനിക്ക് സ്വന്തം.
ജന്മ ജന്മാന്തര സുകൃതമായി
കൈവന്ന സ്നേഹ ബന്ധങ്ങളും, തളരുന്ന
മേനിയെ താങ്ങി നിർത്തിയ
സ്നേഹ കരങ്ങൾ,
മുന്നോട്ട് പതറാതെ നയിച്ചു.
ഗതകാല സ്മരണകൾ
മധുരമൂറുന്ന നിമിഷങ്ങൾ
വിങ്ങും മനതാരിൽ സാന്ത്വനമയിടുന്നു.
കാലം വിളിച്ചോതുന്ന മഞ്ഞും
വർഷവും, വേനലും മുന്നിലൂടെ കടന്ന് പോയിടുന്നു.
താരാട്ട് മൂളുന്നൊരു തെന്നലും
തലോടി ദൂരെ ദൂരെ മാഞ്ഞു
മൂളൽ മാത്രം ബാക്കിയാക്കി.