തിര

ഷൈനി കെ.പി

ആഴിക്കെന്നും
ആറാട്ടല്ലോ തിര വിളയാട്ടം തീരത്തി രുന്നു എണ്ണി എണ്ണി മിഴിയിലും കുസൃതിയായി,
കണ്ടാലും കൊതി തീരാ വിളയാട്ടം
ഉള്ളിലെ നീറ്റും വേദനയെല്ലാം ആഴിയിൽ അലിഞ്ഞേ പോയി.
നീലാകാശം സാഗരം കണ്ട് സ്തംഭിച്ചിരുന്നേ പോയി വാനം നോക്കി കൊഞ്ചി കുഴയുന്നൊരു തിര വിളയാട്ടo
ആകാശ നീലിമ തേടി പോയതാണോ
കാൽ ഭാഗമുള്ള കരയെ വിഴുങ്ങാൻ നിനക്കും ധൃതി ഏറിയോ.
മാരക രോഗവും കൊണ്ട് ഉഴലുന്ന നേരവും
കടലിൻ നീലിമ കാണുമ്പോൾ ആർദ്രമാവും ഓരോ ഹൃദയവും


FacebookWhatsApp