വാഹനങ്ങൾ ഓടിക്കുമ്പോൾ

ഷൈനി കെ.പി

എത്ര തിരക്ക് ഉണ്ടായാലും വണ്ടി ഓടിക്കാൻ തുടങ്ങിയാൽ എല്ലാ ടെൻഷനും മറക്കണം, പിന്നെ അത് വേറൊരു ലോകമാണ്, നിയമങ്ങൾ പാലിച്ചു കൊണ്ട് വണ്ടി ഓടിച്ചാൽ ഭൂരിപക്ഷ അപകടങ്ങളും ഒഴിവാക്കാം.

പലപ്പോഴും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വണ്ടി ഓടിക്കുന്നത് കാരണം നിയമങ്ങൾ പാലിച്ചു ഓടിക്കുന്നവരും അപകടത്തിന് ഇരയാവുന്നു.

കാൽ നട യാത്രക്കാരും വാഹനങ്ങൾ കടന്ന് പോവുന്ന റോഡിൽ കൂടുതൽ ശ്രദ്ദിക്കണം, ചെറു പ്രായത്തിലുള്ളവർ വണ്ടി ഓടിക്കുമ്പോൾ ലിമിറ്റ് സ്പീഡിൽ ഓടിക്കുക കൈയിൽ ഇരിക്കുന്നത് യന്ത്രമാണെന്ന് മറക്കാതിരിക്കുവിൻ,

റോഡിൽ കാലമെത്താതെ പൊലിഞ്ഞു പോവേണ്ടതല്ല ഓരോ ജീവനും, അവരെ പ്രതീക്ഷിച്ച് ഒരു കുടുംബം ഉണ്ട്, തോരാത്ത കണ്ണീരിൽ ആഴ്‌ത്താതിരിക്കുക അവരെ പ്രതീക്ഷിച്ചിരിക്കുന്നവർക്ക്‌,

എപ്പോഴും റോഡിന്റെ ഇടത് ഭാഗത്തു കൂടി മാത്രം ഡ്രൈവ് ചെയ്യുക, വലത് ഭാഗത്തു വാഹനം വരുന്നില്ല എന്ന് കരുതി കയറരുത്,അത്തരം സന്ദർഭങ്ങളിൽ അപകടം ഉറപ്പ്, ഹോൺ അടിക്കേണ്ട സ്ഥലത്തു നിന്ന് ഹോൺ നിർബന്ധമായി അടിക്കണം,

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ നിർബന്ധമായി സ്പീഡ് കുറച്ചിരിക്കണം, ഇരു ചക്ര വാഹനം ഓടിക്കുന്നവർ സ്ലിപ് ആയി വീഴാൻ സാധ്യത ഏറെയാണ്‌ അത് കൊണ്ട് നല്ല വണ്ണം ശ്രദ്ധിക്കണം, ഹെൽമെറ്റ്‌ നിർബന്ധമായി ധരിച്ചിരിക്കണം, ഏത് വാഹനമായാലും കൈയിൽ കരുതേണ്ട എല്ലാ രേഖകളും ഉണ്ടായിരിക്കണം.

RTO ഓഫീസർമാർ ഒരിക്കലും ഭീഷണിയുടെ സ്വരം അരുത്, കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക,

റോഡിന്റെ അറ്റകുറ്റ പണികൾ നിർബന്ധമായി നടത്തിയിരിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്, മഴ കാലത്ത് കുണ്ടും കുഴിയും വെള്ളം നിറഞ്ഞിട്ട് തിരിയാതെ പല അപകടങ്ങളും ഉണ്ടാവുന്നുണ്ട്.

നഗരങ്ങളിൽ സ്പീഡ് 20-25ൽ കൂടാൻ പാടില്ല,
ദിനം പ്രതി വാഹനങ്ങൾ പെരുകുന്നു അതിനനുസരിച്ചു
റോഡ് വീതി കൂടുന്നില്ല, ഒരു വീട്ടിൽ തന്നെ രണ്ടും, മൂന്നും വാഹനങ്ങൾ ഉണ്ട് ഇന്നത്തെ കാലത്ത്.

നല്ല വണ്ണം ഡ്രൈവിങ് അറിയാതെ ഒരാളും വണ്ടിയെടുത്ത് റോഡിൽ ഇറങ്ങരുത്, നമ്മൾ ഓടിക്കുന്ന വണ്ടിക്ക്‌ കംപ്ലൈന്റ്സ് ഒന്നും ഉണ്ടാവാൻ പാടില്ല, വാഹനം ഓടിക്കുന്ന ആൾക്കും നല്ല ആത്മ വിശ്വാസം ഉണ്ടാവണം

നിയമങ്ങൾ പാലിച്ചു ഓടിക്കുകയും ചെയ്താൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം.


FacebookWhatsApp