വഞ്ചി

ഷൈനി കെ.പി


ജീവിത ഭാരവും പേറി തുഴയുന്നൊരീ വഞ്ചി.
ആനന്ദ സാഗരത്തിൻ ആയു സ്സ് ഒത്തിരി മാത്രം,
മറു നിമിഷം എന്തെന്നറിയാത്ത പടയോട്ടo.
പുലർ കാലം നറുമണ കാറ്റേറ്റ്,
സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നൊരായിരം കാഴ്ചകൾ കണ്ട് നീങ്ങുന്നു.
വീണ്ടും പുതു വഴിത്താരയിൽ.
ഇനി എന്ത് എന്ന് അമാന്തിച്ചിടാതെ,
പിന്നെയും ഓടിടുന്നു.
ജീവിതം കരു പിടിപ്പിക്കാനുളള നെട്ടോട്ടo.
രാവുo,പകലും
മറന്നോടിടുന്നു,
ഏത് നിമിഷവും
നിശ്ചലമാവും ജീവനുമായ്.
സ്നേഹ ചങ്ങലയാൽ ബന്ധി തമായൊരുജീവിത നൗക.


FacebookWhatsApp