വസന്തം

ഷൈനി കെ.പി


പാരിന് താളമിതായ്
വർഷം പെയ്തിറങ്ങും
ധരിത്രിയിൽ പച്ച വിരിച്ചിതല്ലോ? ഓരോ
പുൽക്കൊടി തുമ്പും.
വണ്ടുകൾ മൂളിയല്ലോ
കുസുമ ദളത്തിൽ മയങ്ങി
രാവിൻ സൗന്ദര്യം ചൊല്ലി
ഗഗന നീലിമയിൽ
താരകങ്ങൾ ആനന്ദ നൃത്തമാടി,
ആതിര പ്രഭയിൽ നിശാ
ശലഭങ്ങൾ മിഴികൾ നട്ട്
സർഗ്ഗ വസന്തം വിരിഞ്ഞു.
മാനസ മണി മേടയിൽ,
മായിക തരളിതമെൻ മനം,
നവനീത പുലരി തുഷാര
കണങ്ങിൽ കുതിർന്നു
ചിരിച്ചുലഞ്ഞു.


FacebookWhatsApp