വിട

ഷൈനി കെ.പി


വിട പറയുന്നിവിടെ ഉലകിൽ
വന്നവരെല്ലാം,
ഹൃദയം മുറിയും വേദനയിലും
അകന്ന് പോവുന്നു,
കൊഴിയുന്ന പൂവിനും, കരിയിലകൾക്കും രോദനങ്ങളുണ്ട്,
ആ നിമിഷത്തിൽ ശില പോലെ കണ്ടു നിൽക്കുവാൻ
മാത്രം വിധിക്കപ്പെട്ടവർ നാം,
മൊഴികൾ പോലും കണ്ഠ നാളത്തിൽ കുടുങ്ങി ഗദ്ഗദമാ യിടുന്നു.
വറ്റി വരളുന്ന പുഴകളും, കരിയുന്ന മലകളും വിങ്ങിക്കരഞ്ഞിടുമ്പോൾ
കലി പൂണ്ടു ഓടിയെത്തിടുന്നു
മാരുതനായ്,
സർവ്വത്ര ഒറ്റയടിക്ക് പിഴുതെറിയാൻ,
വിട പറച്ചിലുകൾ ഈ
ഉലകത്തിൻ നിതാന്ത സത്യമല്ലോ?
കാലത്തിനു മാത്രം
നീറ്റലടക്കാൻ സാധ്യമാവുന്ന
മുറിവുകൾ.


FacebookWhatsApp