വൃഷ്‌ടിവരവ്

ഷൈനി കെ.പി

ഘോര താണ്ഡവത്തിൻ അകമ്പടിയാൽ കത്തിയെരിയുന്ന ഊഴിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് വർഷം വീണുടഞ്ഞു
പുതു മണ്ണിന്റെ ഗന്ധവും പേറി ജീവന്റെ ഓരോ സ്പന്ദനങ്ങളും കുളിര് പൂകി മന്ദമാരുതൻ താലോടുന്ന വേള പ്രകൃതിയും വർഷവും ഒന്നായ് നനഞ്ഞൊലിച്ചനുഭൂതിയിലാണ്ടു
എൻ വരവ് വേദനയായും പ്രണയ ലഹരിയായി ഗത കാല സ്മരണയിൽ ആണ്ടു പോവുന്നു മിഴിയിൽ അത്ഭുതo കൂറിടുന്നു കൊച്ചു പൈതങ്ങൾ അങ്കണത്തിൽ ഒഴുക്കുന്ന കടലാസ്സ് തോണി കാണുന്നേരം കാത്തിരിക്കും ഞാനിവരെ പള്ളിക്കൂടം കടന്ന് വരാൻ കൊഞ്ചി കളിച്ചീടാൻ ഉള്ളിൽ നെരിപ്പോടുകൾ നീറി തോരാൻ മറന്ന കാലമോർത്തു കാലുഷ്യം വിതയ്ക്കാതെ പ്രകൃതിയിലേക്ക്‌ തിരിച്ചു വരൂ ..


FacebookWhatsApp