യാത്ര തുടരുന്നു

ഷൈനി കെ.പി


സ്വപ്നങ്ങൾ അകലേക്ക് മായുന്നുവോ,
കൂരിരുളിൽ വെളിച്ചവും തേടി
ചിറക് വിരിച്ചെത്തിയ മോഹങ്ങളെവിടെ,
മനസ്സിന്റെ മച്ചിൽ കിനാവുകൾ തൂങ്ങി കിടക്കുന്നുവോ,
പുഞ്ചിരി മാഞ്ഞു പോവുന്നുവോ? ഹൃദയം തുറന്നുള്ള ചിരിയും അകന്നു
പോയോ,
എന്നിലെ മോഹങ്ങൾ മനസ്സിന്റെ മേഘ
ശകലങ്ങളിൽ മായുന്നുവോ,
ദുഃഖഭാരങ്ങളിൽ മറഞ്ഞു പോയോ,
ആശകൾ കണ്ണീരിൽ കുതിർന്നു പോയൊഴുകി,
ഉള്ളിലെ മുറിപ്പാടിലെ നീറ്റലുമായി ഈ യാത്രയുടെ
അർത്ഥങ്ങളും തേടി,
ആൾക്കൂട്ടത്തിലൊരാളായി
ഇടറുന്ന കാൽവെപ്പു കളുമായി
മുന്നോട്ടു നടന്നു നീങ്ങിടുന്നു.


FacebookWhatsApp