മഴയെ പ്രണയിച്ച സൂര്യൻ

ഷൈനി കെ.പി


അകവും പുറവുമെരിയുന്ന
നിമിഷങ്ങളിൽ നിന്നെയും
കാത്തിരുന്നു മുഷിഞ്ഞു
എന്റെ നീറ്റലിൽ
എരിയുന്നതെപ്പോഴും
സർവ്വജീവജാലങ്ങളും.

നിന്റെ പ്രണയത്തിന്റെ
മാസ്മരികതയിൽ
കദനങ്ങൾ വിസ്മരിച്ച്
പുതിയ വസന്തം വിരിയാൻ
തെളിനീരിനായ് വരളുന്ന
ദാഹവുമായി പ്രതീക്ഷയോടെ
ഓരോ പുലരിയിലും ചിരിച്ചു

നിന്റെ ഓർമ്മകളെന്നിൽ
ചുറ്റിവരിഞ്ഞിരുന്നത്
കൊണ്ടാവാം ചിലപ്പോൾ
നീ ഭ്രാന്തമായി അലറിക്കരയുന്നത്

ആ തേങ്ങലിന്റെ കാഠിന്യത്തിൽ
നീ വരുന്നപുലരിയിലും
മേഘപാളികളിൽ
മുഖം പൊത്തി ഞാനും
വിങ്ങുന്നത്

പ്രണയത്തിന്റെ തീജ്വാലയെ
രിയുന്ന എന്റെ മിഴികളിലെ
വേദനകളിൽ പൊലിയുന്നത
വനിയിലെ ജീവിനുകൾ.


FacebookWhatsApp