സ്നേഹം

ഷൈനി കെ.പി


കൂട്ടിനായി വരൂ സ്നേഹമേ!
മനതാരിൽ മരുന്നായി മാറൂ
കദനങ്ങൾ മായുന്നു ആ മാസ്മരികതയിൽ,
മുന്നോട്ട് പോവാൻ ശക്തയായി നീ കൂടെ വരൂ
ഈ ഉലകം നില നിൽക്കുന്നു
സ്നേഹത്തിൻ അടിത്തറയിൽ,
ഓരോ ജീവനും തേടി അലയുന്നു ആത്മാർത്ഥ
സ്നേഹത്തിനായി,
തേങ്ങും ഹൃദയവുമായി
പുക മറയിൽ അലിഞ്ഞു പോവുന്നിവിടെ കിനാവുകൾ,
നിലയ്ക്കാത്ത പ്രവാഹമായി
തോരാത്തെ പെയ്തൊഴിയും
സ്നേഹത്തിലലിയാൻ ഓരോ മനവും കൊതിക്കുന്നു.
പുലരികൾ മിഴികൾ തുറക്കുന്നു പ്രതീക്ഷകളുമായി,
രാവുകൾ മിഴികളടക്കുന്നു
ഒരു നൂറായിരം സ്വപ്നങ്ങളുമായി,
കുടില ചിന്തകൾ വെടിഞ്ഞു
സ്നേഹത്താൽ നമുക്കായി പടുത്തുയർത്താം നന്മയുടെ
പുതു ലോകം.


FacebookWhatsApp