അരങ്ങിൽ വേഷങ്ങൾ തിമർത്താടിടുന്ന നേരവും
കദനങ്ങൾ ഹൃദയത്തിൽ
വിങ്ങുമ്പോഴും,
മിഴികളിൽ നനവിന്റെ നോവും
അലിയിച്ചു യാത്ര തുടരുന്നു,
അരങ്ങിൽ പാതി വഴിയിൽ
മറയുന്നതെത്ര പേർ,
രോദനങ്ങൾ ചുറ്റിലും വിളയാടിടുമ്പോഴും,നല്ലനാളുകളും തേടി ഇടറുന്ന ചുവടുകളുമായി നീങ്ങിടുന്നു,
ഈ ഉലകിൽ സ്ഥിരമല്ലൊന്നും
മാറിമറിയാൻ നിമിഷങ്ങൾ മാത്രം, ഈ വഴിത്താരയിൽ
കണ്ടു മുട്ടുന്നൊരായിരം പേർ
ഇതിൽ മുഖങ്ങൾ പലതും
ആത്മാർത്ഥ സ്നേഹമുള്ളവർ,
മാന്യതയുടെ മുഖം മൂടി അണിഞ്ഞവർ,
ഒന്നോർത്തിടുവിൻ നടനങ്ങൾ
ഉപേക്ഷിച്ചു ഒരു ദിനം യവനികകയിക്കുള്ളിൽ മായുന്നു നാമെല്ലാം,
നന്മ നിറഞ്ഞ കഥാ പത്രങ്ങളാ യി വേദിയിൽ ആടിടുവിൻ.