വലുപ്പത്തിൽ നിന്നെ വെല്ലാൻ
കരയിലാരുമില്ല,
ഗജവീരനായി നീ വിലസിടുമ്പോൾ,
ആര് കണ്ടാലും നോക്കി നിന്ന് പോവുന്ന ചന്തം..!
നിൻ നെറ്റിയിൽ ദേവഗണങ്ങൾ കുടികൊള്ളുന്നു
നിന്നെ തൊഴുന്നു മാനവൻ
ഐരാവതമായി അമ്പല നടയിൽ വലം വയ്ക്കുന്ന നേരം,
ഏതുതരുവും പിഴുതെറിയുന്ന
ശക്തിയുമായി നിൽക്കുമ്പോഴും നിനക്കറിയില്ല നിന്റെ ശക്തിവൈഭവം,
പ്രതിഭയിൽ നരനെ വെല്ലാൻ
ഊഴിയിൽ മറ്റാരുമില്ലൊരിക്കലും,
ആനയ്ക്കിളകും മദം കണ്ടാൽ വിരണ്ടോടും നരനായി പിറന്നവൻ,
തൂണുകണക്കെയുള്ള പാദത്തിനേൽക്കും ചൂട് സഹിക്കാനാവാതെ മദമിളകി,
സർവ്വം നശിപ്പിച്ചോടും ആനയുടെ കദനങ്ങളറിയാതെ, ആഹ്ലാദ
തിമർപ്പിലാടിടുമ്പോൾ അറിയുക മിണ്ടാപ്രാണികൾ
സഹിക്കും വേദനകൾ..!
മനുഷ്യനായി ജനിച്ചാൽ തിരിച്ചറിവുകളേറെ വേണം.