അനശ്വരം

ഷൈനി കെ.പി


ആകാശ നീലിമയിലെ താരകങ്ങൾ പോൽ അകലെ
മിന്നി തെളിയുന്ന നേരം,

മനതാരിൽ ചാരത്ത് വിളങ്ങുന്ന അണയാത്ത തിരി
നാളം പോൽ
തിളങ്ങിടുമ്പോഴും,

ഉള്ളിന്റെ ഉള്ളിൽ മുന്നിൽ
തെളിയാതെ നിൽക്കും ചേതോ വികാരം അറിയാതെ
നൊമ്പരമായി വീണുടയുന്നു.

ചുടു മിഴിനീർതുള്ളികൾക്ക്
പോലും മായ്ച്ചിടാനാവാത്ത
അനശ്വര രാഗപ്രവാഹമായ്!!!!

ആർക്കും മറികടക്കാനാവില്ല
ആ മാസ്മരിക ശക്തിയെ,

പതറാതെ, ഇടറാതെ, ഇരുഹൃദയങ്ങളിൽ അനശ്വര സംഗീതനാദപ്രവാഹമായി അലിഞ്ഞു ചേർന്നിടുന്നു
അടർത്തി മാറ്റിടാനാവാതെ,

കദനങ്ങളിൽ സാന്ത്വനമായി
തെന്നലിനെ പോൽ തഴുകി
തലോടുന്ന കരങ്ങൾ….


FacebookWhatsApp