ജീവിത പ്രയാണത്തിൽ നിറമുള്ള സ്വപ്നങ്ങൾ അകതാരിലില്ലെങ്കിൽ,
കൂട്ടിനായി നീയുമില്ലെങ്കിൽ അർത്ഥ ശൂന്യമാണി യാത്ര,
മനസ്സെന്ന സാഗരത്തിൽ തിരയടിച്ചെത്തുന്ന സ്മൃതികളേറെയുണ്ട്,
മിഴി നിറഞ്ഞൊഴുകുന്ന സ്നേഹ നൊമ്പരങ്ങൾ ഹൃദയത്തിൽ ചേർത്ത് വച്ച
പ്രിയ നിമിഷങ്ങൾ,
ഏത് നിമിഷവും ആത്മാവായി മാറുന്ന നര ജന്മത്തിൽ സ്വന്തമെന്നോതുവാൻ
രാഗാർദ്ര നിമിഷങ്ങൾ മാത്രമായിടുന്നു!!!
അകലങ്ങളിൽ മാഞ്ഞു പോയാലും മനതാരിൽ താലോലിക്കുന്നതോ മാമ്പൂ
മണമുള്ളൊരു കുട്ടിക്കാലം.
പിന്നെയും, പിന്നെയും
തിരിഞ്ഞു നോക്കി പോവുന്നതോ ആ നല്ല കാലത്തിലേക്ക്,
ചുറ്റിലും, രോദനങ്ങൾ കദനങ്ങൾ,
വിളയാടിടുമ്പോഴും, മുന്നിൽ
തെളിയും റാന്തലും പ്രതീക്ഷിച്ച് പോകുന്ന നേരവും,
നിർത്താതെ പെയ്തൊഴിയുന്നതോ
ഓർമ്മകളുടെ ഭാരവും പേറി
ചില്ല് പാത്രം പോലെ ഉടഞ്ഞ
ഹൃദയം മാത്രം.