പത്മജേച്ചിക്കായ്

ഷൈനി കെ.പി


വെള്ളിത്തിരയിൽ ഒരു നൂറായിരം വേഷങ്ങൾ ആടി തിമർത്തിടുമ്പോഴും,
മലയാള മണ്ണിൽ ആരാധകരുടെ നീണ്ട നിര
ഉണ്ടായിടുമ്പോഴും,
തന്നെ സ്നേഹിക്കുന്നവരെയെല്ലാം സ്വന്തം സൗഹൃദങ്ങൾ എന്നോതുമ്പോഴും മായാത്ത
പുഞ്ചിരി വിരിയുമ്പോഴും
വിടരും കുസുമത്തിൻ മാസ്മരികത പോൽ ഭൂലോകം മുഴുവൻ കാണുന്നതല്ലോ ആ മുഖത്ത്,
കിട്ടും വേഷങ്ങളെല്ലാം സുന്ദരമാക്കിയ അനശ്വര
കലാകാരൻ മോഹൻലാൽ.
അഭിനയമല്ല, യഥാർത്ഥ ജീവിതമോ മുന്നിൽ മിന്നി മാഞ്ഞതെന്ന് തോന്നുന്നൊരു
ഭാവ പ്രകടനങ്ങളിൽ കാണുന്നതോ അഭിനയത്തിൻ മികവ്.
ആ മഹാ നടനിൽ പ്രതിഫലിക്കാത്ത വേഷങ്ങളുണ്ടോ?
അഹങ്കാരം തെല്ലുമില്ലാത്തൊരു പ്രതിഭ!!
ആരും കേൾക്കാൻ കൊതിക്കുന്ന ഗാനാലാപനത്തിൻ മാധുര്യം.
ചന്തത്തിൽ രാജാവിനെ പോലെ തോന്നിടുമ്പോഴും
മലയാള മനം കൊതിക്കുന്നതോ പാരിൽ ആ മഹാ നടൻ നീണാൽ വാഴട്ടെയെന്ന്


FacebookWhatsApp