നൂപുരധ്വനികൾ

ഷൈനി കെ.പി


രൗദ്രവുംശാന്തവുമായി
നീ തീർക്കുന്നതോ ദേവമേളങ്ങൾ,

ഹൃദയത്തിൽ ചേർത്ത്
വേദികളിൽ മേനിമറന്നാടുവാൻ
താളമായി അലിഞ്ഞു ചേർന്നതോ
നിന്റെ നാദമയം,

ആ മാസ്മരികതതീർക്കുന്നതോ
സംഗീതരാഗലയം,

മണ്ണിൽ കാട്ടരുവികൾ തീർത്തതോ ചിലമ്പൊലി നാദത്തിൻ താളം.

കുഞ്ഞിളം പൈതങ്ങൾ കൊലുസിന്റെ ആനന്ദത്തിലാറാടിടുന്നു,
ഗൃഹത്തിന്നകത്തളങ്ങളിൽ
ഐശ്വര്യ നാദമയമായിടുന്നു,

പ്രണയത്തിൻ പവിത്രതയിൽ
നൂപുരമർമ്മരം തീർക്കുന്നതൊരായിരം ആത്മഹർഷങ്ങൾ,

മൗനത്തിൻ ഇടനാഴികയിൽ
തീർക്കുന്നതോ കർണ്ണത്തിൽ
നാദതരംഗതാളലയം.

ഇരുളിലും, വെളിച്ചത്തിലും
ദിവ്യനാദമായി അലിഞ്ഞു
ചേരുന്നതും ജീവന്റെ ഓരോ
തരിയിലും നൂപുരധ്വനികൾ.


FacebookWhatsApp