തെരുവ് നായ്ക്കൾ

ഷൈനി കെ.പി


എരി പൊരിയും വയറുമായി
എട്ടും പൊട്ടും തിരിയാത്ത കുട്ടിയുമായി ,
തെണ്ടി നടന്നു അർക്കനുദിക്കും നേരം നോക്കി
ഭക്ഷണ ശാലകളെല്ലാം അടഞ്ഞു കിടക്കുന്നു.
ഉള്ളിലെ വേദന കുട്ടിയും കൊച്ചു വയറുമായി പിന്നെയും പിന്നെയും ഓടി നടന്നു കിട്ടിയില്ലല്ലോ വിശപ്പടക്കാനായി ഒന്നുo തന്നെ
വീടുകളിൽ കയറിയാലോ കല്ലെറിഞ്ഞു രസിക്കുന്നു കുട്ടികൾ വലിയവർ പുലഭ്യo വിളമ്പി രസിക്കുന്നു
ഈ ധരിത്രിയൽ വേദന തിന്നാനായി ഒരു ജന്മം
സന്ധ്യ മയങ്ങി നേരം വാനിൽ താരകങ്ങൾ മിന്നിമറയുന്നു
തെരുവ് നായ്ക്കൾക്ക് താങ്ങായതോ സമീപത്തെ പ്ലാവ്
ചക്ക പഴവും
എൻ സഞ്ചാര പാതയിലെ തെരുവ് നായ്ക്കളെ കാണുന്ന എൻ ഇട നെഞ്ചും നീറി
കൊറോണ കാലം തെരുവ് നായ്ക്കളും അലഞ്ഞു വിശപ്പുമായി അലഞ്ഞു


FacebookWhatsApp