ഉണരുക ഉണരുക ഓരോ ദിനവും പുതു പുത്തനായി കണ്ടുണരുക
ചെയ്തു തീർക്കുവാൻ ഒത്തിരിയുണ്ട് സമയവും നേരവും കാത്തിരിക്കില്ലരെയും തോൽപ്പിക്കാൻ ശ്രമിക്കും തോൽക്കാതിരിക്കാൻ മല്ലിട്ട് വിജയം കൊയ്യുക മനസ്സിനെ ഉണർത്തി ലക്ഷ്യം നേടുക
തളർത്താനും വീഴ്ത്താനും ഒത്തിരി പേരുണ്ടാവും ലക്ഷ്യത്തിൽ എത്താൻ മാർഗ്ഗ തടസ്സങ്ങൾ വെട്ടി മാറ്റി കുതിച്ചുയരുക പരാജയങ്ങൾ എന്നും പാഠമായി ഉൾക്കൊണ്ടു മുന്നേറുക ജീവിതമെന്നാൽ വേദനകൾ , സങ്കടങ്ങൾ , സന്തോഷങ്ങൾ എല്ലാം കൂട്ടിന് ഉണ്ടാവും എല്ലാം മറി കടന്ന് എത്തുമ്പോഴേ ജീവിതമെന്ന മഹാ സാഗരം പൂർണ്ണതയിൽ എത്തൂ