മാസ്‌മരികം

ഷൈനി കെ.പി

പുലരി കാണാൻ കിളി ചിലച്ചു
കുസുമങ്ങളും തുഷാര കണങ്ങളാൽ കുളിച്ചൊരുങ്ങി
കോകിലങ്ങൾ ഇമ്പമൂറും പുതിയൊരീണം ചൊല്ലിത്തുടങ്ങി കാതിനിമ്പമായി കണ്ണിന് കുളിരായി
പൂമണ കാറ്റിൽ ഞാനും അറിയാതങ്ങു അലിഞ്ഞതെൻ ജീവ തരളിത രാഗം
കാനനവും പ്രപഞ്ചത്തിനു മോഡി ചാർത്തി
അരുവിയിലോളങ്ങൾ പുതിയൊരു നാദ സ്വരം മേളം തീർത്തു
ഈ ലോക നാദം സംഗീത മയം
വേദനയെല്ലാം മായ്ച്ചിടുന്നൊരു അനശ്വര നാദം
മനസ്സ് പൂങ്കാവനമാക്കാനും ഈ നാദം
മാസ്മരികം


FacebookWhatsApp