മനസ്സ്

ഷൈനി കെ.പി

മേഘങ്ങൾ ഇഴ ചേർന്ന് ഇരുളു മൂടുന്ന നേരങ്ങളിൽ,
മനസ്സ്‌ വിതുമ്പുന്നൊരു നേരങ്ങളിൽ,
സ്വപ്നങ്ങൾ പേക്കിനാവെന്ന് തോന്നുന്ന നേരങ്ങളിൽ,
തിമർത്ത് പെയ്യുന്നൊരു കാല വർഷo,
അതിരുകൾക്കപ്പുറം നീളുന്നു.
ഭൂമി കന്യക പുഷ്പിണിയാവാൻ ഒരുങ്ങുവാൻ നോക്കുന്ന നേരo,
കതിരുകൾ പുത്തൻ മുളകൾ വളരാൻ മത്സരിക്കുന്നോരോ നിമിഷവും.
എങ്ങോ? എവിടെയോ രോദനങ്ങൾ മുഴങ്ങുന്നു,
പഴകിപ്പറിഞ്ഞ ചിന്തകൾ മൂടുന്നൊരെൻ മനം,
സുഗന്ധംപൊഴിച്ച് പോവുന്നൊരു മന്ദമാരുതൻ,
താലോടുന്നത് എല്ലാം ഒന്നായ് പക്ഷഭേതങ്ങൾ കാട്ടിടാതെ!
കോച്ചും ശൈത്യo മേനിയെ വിറപ്പിക്കുന്ന നേരവും ഉള്ളിലെ തീ അണയ്ക്കാനാവില്ലൊന്നിനും.
എങ്കിലും ഞാനാ കാറ്റിൻ ഗന്ധത്തിലലിഞ്ഞേ പോയ്.
കുസുമത്തിൻ ചിരി കണ്ട് എൻ മനവും അറിയാതങ്ങ് ചിരിച്ചു പോയ്,
കടിഞ്ഞാണില്ലാത്ത കുതിരയെ പോൽ ഓടിടുന്ന ചിന്തകൾ,
എവിടെരുന്നാലുo ലോകം മുഴുവൻ ചുറ്റി കറങ്ങുന്നൊരു മനo.


FacebookWhatsApp