ഭിക്ഷാടനം

ഷൈനി കെ.പി


കാലം ഒരുപാടായി കടന്ന്
സമരങ്ങൾ ഒരുപാട് ചെയ്തു
കൂരിരുളിൽ നട്ടം തിരിയുന്നു.
മാതാവിന് തുല്യമായി
കളിക്കൂട്ടുകാരിയായി
ഗുരുവായി കുഞ്ഞിളം പൈതങ്ങൾക്ക് അറിവിൻ
പാന പാത്രമേകി,
ജീവിതം കരുപ്പിടിപ്പിക്കാൻ
ദുരിതക്കയത്തിൽ മുങ്ങി
താഴുന്ന നേരം,
നോവിന്റെ പാത്രങ്ങളുമായി
ഭിക്ഷാടനത്തിനായി ഇറങ്ങും
അധ്യാപകർക്കിന്ന്
കൂട്ടിനായി മിഴി നീര് മാത്രം
സർക്കാരും കൂട്ടിനില്ല,
നമ്മളെ കാണാനുള്ള കണ്ണിന്
സർക്കാറിന് അന്ധത ബാധിച്ചുവോ?
വെളിച്ചം പകർന്ന കൈകളുമായി ഭിക്ഷാടനം
മാത്രമോ പോം വഴി,
വിശപ്പിന്റെ പാത്രങ്ങളിൽ
നോവിന്റെ കണ്ണു നീർ
തുള്ളികൾ കാണുവാൻ
ആരുണ്ടിവിടെ?


FacebookWhatsApp