കാണാക്കയം

ഷൈനി കെ.പി

ഒത്തിരി മോഹങ്ങളും സ്വപ്നങ്ങളുമായി ഏഴു കടലും കടന്ന് കണ്ണെത്താ ദൂരത്തിൽ പോയത്.
പ്രിയപ്പെട്ടവരെ എനി തിരികെ വരുമ്പോൾ ആരൊക്കെ ഉണ്ടാവും എന്നറിയില്ല,
കൊറോണ എന്നൊരു മാരി കാരണം മോഹങ്ങളെല്ലാം പാതി വഴിയിൽ അറ്റമില്ലാ കയങ്ങളിലേക്ക് ആണ്ടു പോയി.
മറു കരയിൽ നിന്നാലും നാടു കടന്ന് വന്നാലും എല്ലാം കഷ്ട കാലത്തിൻ തുമ്പിലാണ്.
രാജ്യം നേരിടും തൊഴിലില്ലായിമ വെല്ലു വിളികളും,
എങ്കിലും പ്രിയപ്പെട്ടവരുടെ അരികിലായി ജീവനോടെ എത്തിയിടാൻ
ഉരുകും മനവുമായി അക്കരെയിലും ഇക്കരെയിലും മർത്യ ജന്മങ്ങൾ
നഷ്ടങ്ങളൊന്നും നികത്താനാവില്ലൊരിക്കലും
എങ്കിലും പുതിയ പുലരിക്കായി കാത്തിരിക്കാം


FacebookWhatsApp