കവിത

ദൈവത്തിൻ നാട്

gods own country

സത്യം പറയുവാൻ ധൈര്യമുണ്ടാവണം
വൃത്തിയും ശുദ്ധിയുമെന്നുമുണ്ടാവണം
കൃത്യമായ് കർമ്മനിരതരായിടണം
മൂത്തവർ ചൊല്ലുകൾ വേദമാക്കീടണം
ആവുന്ന കാര്യങ്ങൾ ചൊല്ലുമാറാകണം
ചൊല്ലുന്ന കാര്യങ്ങൾ ചെയ്യുമാറാകണം
ചെയ്യുന്ന കാര്യങ്ങൾ സ്നേഹമോടാകണം
നാട്ടിന്റെ നന്മക്കുതകുമാറാകണം
നാട്ടിന്ന നീതികൾ പോക്കുമാറാകണം
ശാന്തിയും സൗഖ്യവും കാക്കുമാറാകണം
പട്ടിണിയെന്നുമെ നീക്കു മാറാകണം
ദാരിദ്ര്യ ദുഖങ്ങൾ തുടച്ചു നീക്കീടണം
തസ്കര ശല്യങ്ങൾ ആട്ടിയോടിക്കണം
മാവേലി നാട്ടിനു തുല്യമാക്കീടണം
പാവങ്ങളെ സഹായിക്കുമാറാകണം
രാഷ്ട്രീയ ഭ്രാന്തരെ നാടുകടത്തണം
വൃദ്ധർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കെന്നുമേ
സംരക്ഷ നീതിയുറപ്പു വരുത്തണം
ദൈവത്തിൻ നാടിതാണെന്നറിയണം
സർവർക്കും സമ്മതമാക്കുമാറാകണം

ഇത് ഷെയർ ചെയ്യൂ:

Facebook
X
LinkedIn
WhatsApp