പ്രണയം

ഷൈനി കെ.പി


ഹൃദയത്തിൽ നിറമേഴും ചാലിച്ച് മനസ്സിന്റെ പുണ്യ യാത്ര,
വാക്കുകൾക്കപ്പുറം അനിർവചനീയമായൊരു മനസ്സിന്റെ തീർത്ഥ യാത്ര,
സംഗീതാമൃതമായൊരു നിമിഷങ്ങൾ,
വർഷമായി, തുഷാര കണങ്ങൾ പെയ്തൊഴിയുന്നൊരു പുലരിയെ താള ലയാമൃതമാക്കുന്നൊരു ഹൃദയ തുടിപ്പുകൾ,
ആതിര രാവിനെ സുന്ദരമാക്കുന്ന കാഴ്ചകൾ,
സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച് അനന്ത സാഗരങ്ങൾക്കപ്പുറം
പറന്നുയരുന്നു,
മനസ്സിൻ വാന നീലിമയിൽ
നെയ്ത് കൂട്ടുന്നൊരായിരം മോഹ സങ്കല്പങ്ങൾ,
പ്രണയം നിറയും മനം രാധാമാധവന്മാർ വിഹരിക്കുന്നൊരു വൃന്ദാവനമായിടുന്നു.
ജന്മ ജന്മാന്തരങ്ങൾ നോറ്റിരുന്നൊരു സാഫല്യമാവുന്നു.
പിന്നെയും ജന്മങ്ങൾ ബാക്കിയുണ്ടെങ്കിൽ ആ മധു നുകരുവാൻ കൊതിക്കുന്നു.
അനശ്വര പ്രണയം തകർക്കുവാനാവില്ലൊ രിയ്ക്കലും,ഒരു ശക്തിക്കും.
തീ ജ്വാലകൾ പോൽ പ്രഭ ചൊരിയും,സുഗന്ധം പരത്തി
തഴുകി തലോടും തെന്നലിൻ മാസ്മരിക ശക്തിയായിടുന്നു.
ഭൂ ലോകം മുഴുവൻ അലിയുന്ന ശ്രുതി സാഗരമാവുന്നു.
ഇഷ്ടമുള്ളതെന്തിനോടും തോന്നുന്ന പ്രണയം,
അത് പ്രണയത്തിൻ മറ്റൊരു വശം.
ഈ ഉലകം നില നിൽക്കുന്നതോ സംഗീതം താള പ്രണയാമൃതത്തിൽ.


FacebookWhatsApp