ഏകാന്ത വീചികളിൽ
ഹൃദയം ശ്രുതിചേർത്ത്
ആ രാഗലോല നിമിഷങ്ങളെ,
വിതുമ്പുന്ന വാനം കാണുന്ന
നിമിഷങ്ങളിൽ, ആത്മാവിൽ
തേങ്ങലായി മിഴികളിൽ
പെയ്യുന്നതോ നൊമ്പരത്തുള്ളി
കളൊന്നു മാത്രം.
നാമറിയാതെ മൗനത്തിൽ
വാചാലമായി ഓടിയെത്തു
ന്നതോ ചിത്തത്തിലലിഞ്ഞു
ചേർന്നൊരു പ്രണയമുത്തുകൾ,
അപരിചിതമായ വഴിയിൽ
മൃത്യുവിനായി മോഹിക്കുന്ന
നിമിഷങ്ങളിലും,
നിന്റെ സ്മൃതികളെന്നിൽ പുതു ജീവതാളമേകി,
നിന്റെ മൊഴികളെന്നിൽ
ശക്തിയായി പടർന്നിടുന്നു
ഋതുക്കൾ മാറിമറഞ്ഞാലും
നിന്നോടൊത്തുള്ള സ്മൃതികൾക്കന്ത്യമില്ലൊരിക്കലും