കാറ്റ്‌ തൊടാത്ത പൂവ്

ഷൈനി കെ.പി


പാരിനെ നോക്കി പുഞ്ചിരി തൂകും കുസുമങ്ങളെ? നിന്നഴകിൻ!!!!
മാസ്മരികതയിൽ ലയിച്ച് ശലഭങ്ങളും, സ്യൂനങ്ങളും വലം വച്ചു മത്സരിച്ച് പ്രണയിച്ചിടുന്നു,
ഒരു നൂറ് സ്വകാര്യങ്ങൾ തെന്നലും നിൻ കാതിലോതിടുന്നു,
പുഞ്ചിരിയിൽ ഏഴു വർണ്ണങ്ങൾ ചാലിച്ചു അനശ്വരമാക്കിടുന്നു,
എൻ ശ്വാസത്തിലും തേടി അലഞ്ഞതോ നിൻ ഗന്ധത്തിനായി,
സന്ധ്യയാമങ്ങളിൽ
ഉമ്മറക്കോലായിലിരുന്ന്
തൊടിയിലേക്ക് മിഴി എറിഞ്ഞപ്പോൾ
തെന്നലിനോട്‌ നാണത്തിൽ നീ കൊഞ്ചിയതെന്തെന്ന് ഒരു മാത്ര നിനച്ചിരുന്നു,
രാവുകൾ, പുലരിയിൽ വിരിഞ്ഞ് നീയും കൊഴിഞ്ഞു പോവുന്നതും,
കാലത്തിൻ കുത്തൊഴുക്കിൽ
നിറമുള്ള കാഴ്ചകൾ മങ്ങി മറഞ്ഞു പോയിടുന്നു.


FacebookWhatsApp